മുംബൈ : നേട്ടത്തോടെ ആരംഭിച്ച ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 68 പോയിൻ്റ് താഴ്ന്നു 35,905ലും, നിഫ്റ്റി 28 പോയിൻ്റ് താഴ്ന്ന് 10,806ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി എയടെൽ, ബജാജ് ഓട്ടോ, എൽആൻ്റ്ടി,സൺ ഫാര്‍മ, ടിസിഎസ് എന്നീ കമ്പനികൾ മികച്ച നേട്ടം സ്വന്തമാക്കിയപ്പോൾ ടാറ്റാ മോട്ടോഴ്സ്, വേദാ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ യൂണിലിവര്‍, കൊട്ടക് ബാങ്ക്, എൻടിപിസി എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടം നേരിട്ടു.
Post Your Comments