ഡൽഹി : സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര ഹാജരായി. വദ്ര എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്താണ് അദ്ദേഹം ഹാജരായത്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആരോഗ്യം മോശമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തവണ വദ്ര ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നിരുന്നു.
ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡൽഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയത്.
കേസില്‍ റോബര്‍ട്ട വദ്രയെയും അമ്മയേയും ജയ്പ്പൂരില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറില്‍ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബര്‍ട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കിയെന്ന് എന്‍ഫോഴ്സ്മെന്റ് ആരോപിച്ചു.
Post Your Comments