മലപ്പുറം; ജീവനോടെയിരിയ്ക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കിയ മകനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി വനിതാകമ്മീഷൻ രംഗത്ത് .
അധിക്ഷേപിക്കാനായി ഖബർ ഒരുക്കിയെന്നുള്ള മാതാവിന്റെ പരാതിയിലാണ് നടപടി. വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു .
പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ പെരുമാറ്റത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഉൾപ്പെടെയുള്ളവ ബാധകമാകുമോ എന്ന് തുടങ്ങിയ കാര്യങ്ങളും കമ്മീഷൻ പഠിയ്ക്കും .
Post Your Comments