ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി നേതാവ് മിര്‍വെയ്‌സ് ഉമര്‍ ഫറൂഖ് പാകിസ്ഥാനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ഫറൂഖിന്റെ വസതിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ടെലിഫോണ്‍ ശൃംഖല മിര്‍വെയ്‌സ് ഉമറിന്റെ വസതിയില്‍ നിന്നും എന്‍ഐഎ പിടിച്ചെടുത്തു.
പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ പാകിസ്ഥാനെതിരായ സൈനിക നീക്കത്തിന് പിന്നാലെയാണ് എന്‍ഐഎ കശ്മീരിലെ വിഘടനവാദികളുടെ വസതികളില്‍ റെയ്ഡ് നടത്തിയത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകള്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.
ഫറൂഖിന്റെ വിടിന് പുറമെ ഹുറിയത്ത് നേതാവ് സയിദ് അലി ഷാ ഗിലാനിയുടെ മകനായ നയിം ഗിലാനി, ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക്, അഷ്‌റഫ് സെഹ്‌റായ്, സാഫര്‍ ഭട്ട് തുടങ്ങിയവരുടെ വീടുകളും എന്‍ഐഎ റെയ്ഡ് ചെയ്തു. ഇവർക്കുള്ള സുരക്ഷയും ഇന്ത്യ പിൻവലിച്ചിരുന്നു.
Post Your Comments