ന്യൂഡല്‍ഹി∙ പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ഖ്വയിദ് തലവന്‍ ബിന്‍ ലാദനെ അമേരിക്കയ്ക്ക് വധിക്കാന്‍ കഴിയുമെങ്കില്‍ വീണ്ടുമൊരു അബട്ടാബാദ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കും കഴിയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന കൊടുംഭീകരന്‍ മസൂദ് അസറിനെ വധിക്കാന്‍ ഇന്ത്യ മടിക്കില്ലെന്ന സൂചനയാണ് അരുണ്‍ ജയ്റ്റ്ലി നല്‍കിയത്.‘ ഇന്നത്തെ സ്ഥിതി വച്ച് ഇന്ത്യയ്ക്ക് എന്തും ചെയ്യാനാകും.രാജ്യം ഞങ്ങൾക്കൊപ്പമാണ് ‘ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാനിലെ ബാലകോട്ടിലേക്ക് നടത്തിയ വ്യോമാക്രമണത്തില്‍ ജയ്ഷെ ഭീകരന്‍ മൗലാന യൂസുഫ് അസറിനെ ഇന്ത്യ വധിച്ചിരുന്നു. ജയ്ഷെ ഭീകരന്‍ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും അടുത്ത അനുയായിയുമാണ് മുഹമ്മദ് സലീമെന്നും ഉസ്താദ് ഗോറിയെന്നും വിളിപ്പേരുള്ള യൂസുഫ് അസര്‍. 1999ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിനു പിന്നില്‍ പ്രവര്‍ത്തിച്ചത് യൂസുഫ് അസറായിരുന്നു.
20 വര്‍ഷത്തോളമായി ഇന്ത്യ വകവരുത്താന്‍ ശ്രമിക്കുകയായിരുന്നു. 2002ല്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ യൂസുഫ് അസറിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസദിനെതിരെ അത്തരത്തിൽ നടപടിയെടുക്കാൻ മടിക്കില്ലെന്ന പരോക്ഷ മുന്നറിയിപ്പാണ് ജയ്റ്റ്ലി നൽകിയതെന്നാണ് വിലയിരുത്തൽ.
Post Your Comments