ഡല്‍ഹി : പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിയതിന് ശേഷം ആക്രമിക്കപ്പെട്ട ജയ്‌ഷേ ക്യാംപുകളുടെ ചിത്രങ്ങള്‍ പുറത്തു വന്നു തുടങ്ങി. ചില രാജ്യങ്ങളോടുള്ള അടങ്ങാത്ത വൈരാഗ്യം ഇവരുടെ ക്യാംപുകളിൽ നിന്നുള്ള ചിത്രങ്ങളിൽ ഉണ്ട്. ജെയ്‌ഷെ മുഹമ്മദ് ഭീകരർ താമസിച്ചിരുന്ന ആഡംബര കെട്ടിടത്തിന്റെ പടിക്കെട്ടിൽ അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പതാകകള്‍ വരച്ചിട്ടിട്ടുണ്ട്. ജയ്ഷെ മുഹമ്മദ് ശത്രുക്കളായി കണക്കാക്കുന്ന രാജ്യങ്ങളുടെ പതാകകളില്‍ ചവിട്ടി നടക്കാനാണ് അവ പടികളില്‍ വരച്ചുചേര്‍ത്തത്. തീവ്രവാദത്തില്‍ ആകൃഷ്ടരാകുന്ന യുവാക്കള്‍ക്ക് ഈ രാജ്യങ്ങളോട് പകയും ശത്രുതയും വളര്‍ത്താനായിരുന്നു ഇത്.
കശ്മീരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കുന്നതിനൊപ്പം അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയേയും കൂട്ടാളികളേയും തുരത്തുകയും ജെയ്ഷെ മുഹമ്മദിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. ബാലക്കോട്ട് നഗരത്തില്‍ നിന്നും മാറി ഉള്ളിലേക്കാണ് ഈ ക്യാംപ് സ്ഥിതി ചെയ്യുന്നത്. പരിശീലനം നല്‍കിയിരുന്ന വലിയ ഹാളില്‍ ജയ്ഷ മുഹമ്മദിന്റെ കൊടികളും വാചകങ്ങളും ബാനറുകളും കൊണ്ട് നിറഞ്ഞതാണ്. പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യമായ സൗകര്യമാണ് ഒരുക്കിയിരുന്നത്. കുനാര്‍ നദീതീരത്തുള്ള ക്യാംപിലാണ് കൂറ്റന്‍ നീന്തല്‍ക്കുളമുള്ളത്.
600ല്‍ അധികം പേര്‍ക്ക് താമസ സൗകര്യം, നീന്തല്‍ക്കുളം, തീ കായാനുള്ള ഇടം, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ക്യാംപ് ഒരുക്കിയിരുന്നത്. ഒരു പഞ്ച നക്ഷത്ര ഹോട്ടലിനു സമാനമായ സൗകര്യങ്ങളാണ് ഇവിടെ ഭീകരർക്കായി പാകിസ്ഥാൻ ഒരുക്കിയിരിക്കുന്നത്.
Post Your Comments