Latest NewsKeralaCrime

യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നെന്ന് പോലീസ്

നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ യുവതി ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. സംശയരോഗത്തെ തുടര്‍ന്നുള്ള ഭര്‍ത്താവിന്റെ പീഡനമായിരുന്നു ആത്മഹത്യയിലേക്ക്
നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പോത്തുകല്‍ ചെറുകര സ്വദേശിയായ 21കാരി സെഫീനയാണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സെഫീനയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഭര്‍ത്താവ് ഷാജഹാനെയും ഷാജഹാന്റെ സഹോദരിയുടെ ഭര്‍ത്താവ് ഉസ്മാനെയും പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സെഫീനയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഷാജഹാന്‍ പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇതോടെ മൂന്ന് ദിവസം മുന്‍പ് സെഫീന സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു. ഷാജഹാനും സഹോദരിയും ഭര്‍ത്താവും മറ്റ് ബന്ധുക്കളും ഈ വീട്ടിലെത്തുകയും സെഫീനയുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. സെഫീനയുടെ ഫോണും പിടിച്ചുവാങ്ങി. ഇതിന് പിന്നാലെയാണ് സെഫീന ജീവനൊടുക്കിയത്. ഷാജഹാന്റെ സഹോദരി, അച്ഛന്‍, അമ്മ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button