വയനാട്: കത്തിക്കരിഞ്ഞ മുയലും ഒറാങ് ഉട്ടാനും. വയനാട്ടിലേയും ബന്ദിപൂരിലേയും കാട്ടുതീയില്‍ കൊല്ലപ്പെട്ട മൃഗങ്ങള്‍ എന്ന പേരില്‍ പ്രചരിച്ച ചിത്രങ്ങളാണിത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ഷെയര്‍ ചെയ്യപ്പെട്ട ഈ ചിത്രങ്ങള്‍ വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ച ചിത്രങ്ങള്‍ കൊളംബിയ, കലിഫോര്‍ണിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുയലിന്റെ മുതല്‍ ഒറാങ് ഉട്ടാന്റെ വരെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിച്ചത്. എന്നാല്‍ വയനാട്ടില്‍ എങ്ങനെ ഒറാങ് ഉട്ടാന്റെ ചിത്രം വന്നുവെന്ന ചോദ്യം വന്നത് മുതല്‍ സംഗതി പൊളിഞ്ഞ് തുടങ്ങി.ഇക്കഴിഞ്ഞ നവംബറില്‍ അമേരിക്കയിലെ കാട്ടുതീയില്‍ കരിഞ്ഞുപോയ മുയലിന്റെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
വയനാട്ടിലുണ്ടായ കാട്ടുതീ ചെറിയ ഇഴജന്തുക്കളെ മാത്രമേ ബാധിക്കാനിടയുള്ളൂവെന്നും കണക്ക് കൃത്യമായി എടുത്തിട്ടില്ലെന്നും സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത് പറഞ്ഞു. വലിയ ജീവികളുള്ള പ്രദേശങ്ങളില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്നിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments