സിഡ്നി: കർദ്ദിനാളൻമാരിൽ ഒരാളായ ജോർജ്ജ് പെല്ല് കുറ്റക്കാരനെന്ന് തെളിഞ്ഞു. വത്തിക്കാനിലെ മുതിർന്ന ആത്മീയാചാര്യൻ ഇരുപത്തിരണ്ട് വർഷം മുമ്പ് രണ്ട് ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തി. കത്തോലിക്കാ സഭയിലെ മുതിർന്ന കർദ്ദിനാളൻമാരിൽ ഒരാളായ ജോർജ്ജ് പെല്ലിനെയാണ് ലൈംഗികചൂഷണ ആരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
കർദ്ദിനാളൻമാരിൽ ഒരാളായ ജോർജ്ജ് പെല്ല് ആത്മീയാചാര്യൻ ഇരുപത്തിരണ്ട് വർഷം മുമ്പ് അതായത്. 1996 ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കെ തന്റെ സെന്റ് പാട്രിക് കത്തീഡ്രലിൽ ഞായറാഴ്ച കുർബാനയ്ക്ക് ശേഷം 13 വയസ്സുള്ള അൾത്താര ബാലകരെ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
വിളിച്ച് വരുത്തിയ ശേഷം ശേഷം പെൽ ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദ്ദിനാളാണ് ജോർജ്ജ് പെൽ.
Post Your Comments