ആലപ്പുഴ : സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ അഗ്നിശമന സേനാ വിഭാഗം പരിശോധന കര്‍ശനമാക്കി. അഗ്നിശമനോപകരണങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി ആരംഭിച്ചിരിക്കുന്നത്. വേനല്‍ കടുത്തതോടെ തീപിടിത്തം നിത്യ സംഭവമായതോടെയാണ് അഗ്നിശമന സേനാ വകുപ്പിന്റെ ഈ പുതിയ തീരുമാനം.
സ്കൂളുകള്‍, ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ചിലയിടങ്ങളില്‍ പരിശോധന പേരിന് മാത്രമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.ആലപ്പുഴയില്‍ നാലിടത്ത് പരിശോധന നടത്തി. രണ്ടിടത്ത് സുരക്ഷാ ഉപകരണങ്ങളില്ലെന്ന് കണ്ടെത്തി. ഇവര്‍ക്ക് നോട്ടീസ് നല്‍കും.
ചേര്‍ത്തലയില്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധനയുണ്ടായിരുന്നു. ഇവിടെ അഗ്നിശമനോപകരണങ്ങള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. തകഴി അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ 10 ഇടങ്ങളിലായിരുന്നു പരിശോധന. രണ്ട് സ്ഥാപനങ്ങളോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സ്ഥാപനങ്ങളില്‍ വരുംദിവസങ്ങളില്‍ പരിശോധനയുണ്ടാകും
Post Your Comments