Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life Style

നാടും നഗരവും ചുട്ടു പൊള്ളുമ്പോള്‍ വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ

നാടും നഗരവും ചുട്ടുപൊള്ളുകയാണ് . ഏറ്റവും ഉയര്‍ന്നചൂടാണ് എല്ലായിടത്തും  രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വീടുകള്‍ക്കുള്ളിലും അമിത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്‌.

വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ചെറിയ പൊടിക്കൈകള്‍ ചെയ്യാം.

വീട്ടിലെ ജനാലകള്‍ രാവിലെയും വൈകുന്നേരവും തുറന്നിടുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ജനാലയില്‍ നനഞ്ഞ തുണി വിരിച്ചിടുന്നതും ഉള്ളിലേക്ക് വീശുന്ന കാറ്റിന്റെ ഊഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ കുറച്ച് ഐസ് ക്യൂബുകള്‍ നിറച്ച് ഫാനിനു അടിയില്‍ വയ്ക്കുക. ഐസ് ഉരുകുന്നതിനു അനുസരിച്ച് വീടിനകത്തെ ചൂടുവായു തണുത്ത നീരാവി ആഗിരണം ചെയ്തു ഉള്ളിലെ ചൂട് കുറയ്ക്കും.

ടെറസില്‍ അല്‍പം മണ്ണോ പുല്ലോ നിരത്തി അതിനു മുകളില്‍ വെള്ളം ഒഴിച്ചിടുന്നത് വീടിനുള്ളിലേക്ക് വമിക്കുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

പുതിയ വീട് വയ്ക്കുമ്പോള്‍ തന്നെ കിഴക്ക് പടിഞ്ഞാറു ദിശയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുക. ഇത് സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്കു പ്രവേശിക്കുന്നത് തടയും. വീട് ഡിസൈന്‍ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ അനാവശ്യ ചുവരുകള്‍ മാറ്റി ഓപ്പണ്‍ ശൈലിയിലേക്ക് മാറ്റിയെടുക്കുക. ക്രോസ് വെന്റിലേഷന്‍ ഉറപ്പാക്കുക. ഇതിലൂടെ കൂടുതല്‍ വിശാലതയ്ക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കും

പെയിന്റിങ് സമയത്ത് അകത്തളങ്ങളില്‍ ഇളം നിറങ്ങള്‍ നല്‍കുന്നത് ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.

സെന്‍ട്രലൈസ്ഡ് എസിയാണെങ്കില്‍ ജനാലകളും എയര്‍ ഹോളുകളും ഇന്‍സുലേറ്റ് ചെയ്തിട്ടുണ്ടെന്നു ഉറപ്പാക്കണം.

പഴയ എസികള്‍ വേനല്‍ക്കാലത്ത് സര്‍വീസ് ചെയ്യുന്നതും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ സഹായിക്കും.

എസി പ്രവര്‍ത്തിക്കുന്ന മുറിയില്‍ പേപ്പറുകളും മറ്റും അലക്ഷ്യമായി ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതില്‍ പൊടിയടിഞ്ഞാല്‍ അത് എസിയുടെ പ്രവര്‍ത്തനക്ഷമതയെയും ഒപ്പം മുറിയില്‍ ഇരിക്കുന്നവരുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button