തിരുവനന്തപുരം: സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയിട്ട് ആയിരം ദിവസങ്ങൾ പൂർത്തിയായി. ഈ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ചെലവായ തുകയുടെ കണക്കുകൾ പുറത്തുവിട്ടു. 937.45കോടി രൂപയാണ് ചെലവായ തുക. കണക്കുകളടക്കം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്. ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉള്‍പ്പെടാതെയാണ് ഈ തുകയെന്നും മുഖ്യമന്ത്രി വിശദമാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനകം നല്കിയതിനേക്കാള് തുക ആയിരം ദിനത്തിനകം സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/CMOKerala/posts/2211773025532411
Post Your Comments