ന്യൂഡല്‍ഹി: പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എം.എം. കല്‍ബുര്‍ഗി വധക്കേസ് സുപ്രീം കോടതി പുതിയ അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു. ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണ ചുമതലയുളള സെപെഷില് ഇന്‍വസ്റ്റിഗേഷന്‍ ( എസ് ഐ ട് ) പ്രത്യേക അന്വേഷണ സംഘത്തിനാണ് കോടതി കേസ് കെെമാറിയിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയുടെ ദര്വാദ ബെഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ മരണവുമായി കല്‍ബുര്‍ഗി വധത്തിനു സമാനകള്‍ ഉണ്ടെന്നായിരുന്നു ഉമാദേവി കല്‍ബുര്‍ഗി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ധബോല്‍ക്കര്‍ വധക്കേസ് അന്വേഷിച്ചിരുന്ന സിബിഐയും ഇക്കാര്യം ബോംബെ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റീസ് ആര്.എഫ് നരിമാന്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുടെ ബെഞ്ച് ഈ കാര്യം ശരിയെന്ന് നിരീക്ഷിക്കുകയും ചെയ്തു.
കേസ് മഹാരാഷ്ട്ര എസ്ഐടിക്കു കൈമാറേണ്ടെന്ന് കര്‍ണാടക അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ദേവദത്ത് കാമത്ത് വാദം കോടതി അംഗീകരിക്കുകയും കര്‍ണാടക എസ്ഐടി അന്വേഷിക്കാനും കര്‍ണാടക ഹൈക്കോടതി ബെഞ്ച് മേല്‍നോട്ടം വഹിക്കാനും ഉത്തരവിറക്കുകയായിരുന്നു.
Post Your Comments