ന്യൂഡല്‍ഹി: ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് ഒരു തുടക്കം മാത്രം. ഇനിയും വലിയ തിരിച്ചടികള്‍ പ്രതീക്ഷിയ്ക്കാം. ഇനി മുന്നറിയിപ്പ് ഉണ്ടാകില്ല. പാകിസ്താന് വ്യോമസേന താക്കീത് നല്‍കിയത ഇങ്ങനെ. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തി ജവാന്മാരുടെ ജീവനെടുത്തതിന് ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. പാകിസ്ഥാന് എതിരെ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ലോകരാഷ്ട്രങ്ങളോട് മറുപടി നല്‍കിയിരുന്നു.
പാക് അധീനകശ്മീരിലെ ഭീകരതാവളം ആക്രമിച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണ്ണമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും, പാകിസ്താന്‍ സൂക്ഷിക്കാനും വ്യോമസേന മുന്നറിയിപ്പ് നല്‍കി. ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളമെന്നാണ് ലഭിക്കുന്ന വിവരം. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
താവളങ്ങള്‍ പൂര്‍ണ്ണമായി തകര്‍ത്തെന്ന് വ്യോമസേന അറിയിച്ചു. 12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവും ആക്രമിച്ചതില്‍ ഉണ്ടെന്നാണ് സൂചന. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു.
Post Your Comments