ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയില്‍ ജെയ്ഷെ ഭീകരരുടെ ക്യാംപുകള്‍ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ സൈന്യം. ആക്രമണത്തില്‍ 300ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാക് അധിനിവേശ കശ്മീരിലല്ല പാകിസ്ഥാനില്‍ തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ച അബോട്ടാബാദിനടുത്തു തന്നെയാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്‍തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലുമാണ് ഇന്ത്യയുടെ ആക്രമണം.
കാര്‍ഗില്‍ യുദ്ധകാലത്ത് പോലും പാകിസ്ഥാന്റെ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായായിരുന്നു വ്യോമസേനയുടെ ആക്രമണം. 21മിനിറ്റ് നീണ്ട ആക്രമണമായിരുന്നു പാക് മണ്ണില്‍ ഇന്ത്യ നടത്തിയത്.ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായും ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ത്തതായും, വിമാനങ്ങള്‍ നിയന്ത്രണരേഖ കടന്ന് മുസാഫര്‍ബാദ് മേഖലയില്‍ എത്തിയതായി പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ പാകിസ്ഥാന്റെ അവകാശവാദം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു സൈനിക വൃത്തങ്ങളുടെ മറുപടി. ബാലകോട്ട് മേഖലയിലെ ജയിഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയുടെ താവളം ലക്ഷ്യമിട്ടാണ് പോര്‍ വിമാനങ്ങള്‍ പോയതെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
മുസഫര്‍ബാദ് മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. വ്യോമസേനയുടെ 12 മിറേജ് 2000 എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പാക് മണ്ണിലെ നാല് ഭീകര കേന്ദ്രങ്ങള്‍ക്ക് നേെരയായിരുന്നു വ്യോമസേന 1000കിലോ ബോംബുകള്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ 300ല്‍ അധികം ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം കൊന്നു തള്ളിയത്.
Post Your Comments