Latest NewsKerala

സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥരുടെ വിദേശ യാത്ര : നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവിലുള്ള ഉദ്യോഗസ്ഥരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം വരുന്നു. വിദേശയാത്ര വര്‍ഷത്തില്‍ നാലെണ്ണമാക്കി ചുരുക്കാന്‍ തീരുമാനം. മന്ത്രിമാര്‍ക്കൊപ്പം പേഴ്സണല്‍ സ്റ്റാഫിലെ ഒരാള്‍ക്കും മുഖ്യമന്ത്രിക്കൊപ്പം പേഴ്സണല്‍ സ്റ്റാഫിനും സുരക്ഷാ ജീവനക്കാരനും യാത്ര ചെയ്യാം.

യാത്രാസമയം കൂടാതെ ആകെ 20 ദിവസത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ വിദേശത്ത് തങ്ങാന്‍ പാടില്ലെന്നും ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് വ്യവസ്ഥ. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് ഉദ്യോഗസഥരുടെ വിദേശ യാത്രകള്‍ക്കടക്കം പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിലവിലെ 13 ഉത്തരവുകളില്‍ മാറ്റംവരുത്തിയാണ് പുതിയ നിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. നിലവില്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം ഉണ്ടായിരുന്നില്ല. പുതിയ ഭേദഗതി പ്രകാരം അത്യവശ്യഘട്ടത്തിലായിരിക്കണം ഉദ്യോഗസ്ഥരുടെ വിദേശയാത്ര എന്നാണ് വ്യവസ്ഥ.

സെക്രട്ടേറിയറ്റ്, വകുപ്പുകള്‍, പൊതുമേഖലഗ്രാന്റ് ഇന്‍ എയിഡ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ഓഫിസര്‍മാര്‍ വിദേശ യാത്രാനുമതിക്ക് വകുപ്പ് സെക്രട്ടറി വഴി മന്ത്രിക്ക് നിര്‍ദേശം സമര്‍പ്പിക്കണം. വകുപ്പ് മന്ത്രി, ധനകാര്യ സെക്രട്ടറി, ചീഫ് സെക്രട്ടറി, ധനമന്ത്രി, മുഖ്യമന്ത്രി എന്ന റൂട്ടിലാണ് ഇവ നീങ്ങേണ്ടത്. യാത്രയുടെ മുഴുവന്‍ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button