![](/wp-content/uploads/2019/02/trivandrum-prakash-rajendre.jpg)
നെടുമങ്ങാട് : വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയ സ്വര്‍ണം കവര്‍ന്ന കേസില്‍ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സഹോദരനടക്കം രണ്ട് പേര്‍ പിടിയിലായി. വിവാഹത്തിനു ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി സീതാലക്ഷമി(64) തലയ്ക്കടിച്ച് വീഴ്ത്തുകയും ബോധരഹിതയായ അവരുടെ കഴുത്തില്‍ നിന്നു ഏഴ് പവനോളം തൂക്കം വരുന്ന താലിമാലയും മൂക്കുത്തിയും കവര്‍ന്ന കേസിലാണ് രണ്ട് പേര്‍ പിടിയിലായത്. . കരിപ്പൂര് തൊണ്ടിക്കര വീട്ടില്‍ എ.രാജേന്ദ്രന്‍ (40), മുണ്ടേല കളത്തറ പൊട്ടച്ചിറ പ്രകാശ് ഭവനില്‍ എസ്.പ്രകാശ് (34) എന്നിവരെയാണു വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രാജേന്ദ്രന്റെ ജേഷ്ഠനായ കരിപ്പൂര് ഇരുമരം തടത്തരികത്ത് വീട്ടില്‍ മുരുകനാചാരിയുടെ ഭാര്യയാണ് സീതാലക്ഷ്മി.
9നു ഉച്ചയ്ക്ക് വിവാഹം ക്ഷണിക്കാനെന്ന വ്യാജേന എത്തിയ രാജേന്ദ്രനും പ്രകാശും വീട്ടില്‍ തനിച്ചായിരുന്ന സീതാലക്ഷമിയോടു കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും വെള്ളം കൊടുത്ത ശേഷം അടുക്കളയിലേക്കു പോകാന്‍ തുടങ്ങിയ സീതാലക്ഷ്മിയെ ഇവര്‍ തലയ്ക്ക് അടിച്ച് വീഴ്ത്തുകയുമായിരുന്നു. ബോധരഹിതയായ ഇവരുടെ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം തലയ്ക്കു പിന്നിലുണ്ടായ മുറിവിലെ രക്തം തുടച്ച് മാറ്റിയാണ് അക്രമികള്‍ സ്ഥലം വിട്ടത്. വീട്ടിലുണ്ടായിരുന്നവര്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. അബോധാവസ്തയില്‍ കിടന്ന സീതാലക്ഷ്മിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്.
Post Your Comments