![farmer suicide idukki](/wp-content/uploads/2019/02/farmer-suicide-idukki.jpg)
ഇടുക്കി: ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അടിമാലി സ്വദേശി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന്‍ ആണ് ജീവനൊടുക്കിയത്. ഇയാള്‍ ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് സുരേന്ദ്രന്‍ വായ്പയെടുത്തത്. തുടര്‍ന്ന് വായ്പ കുടിശ്ശിക തിരിച്ചടക്കാത്തതിന്റെ പേരില്‍ സുരേന്ദ്രന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാസത്തിനിടെ ജില്ലയിലെ മൂന്നാമത്തെ കര്‍ഷക ആത്മഹത്യയാണിത്.
Post Your Comments