കൊച്ചി : യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി കേരല കണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രണ്ടു സീറ്റെന്ന ആവശ്യത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് (എം) ഉറച്ചു നില്‍ക്കുകയാണ്. ഇതാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നത്. യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ചകള്‍ ഇന്നു കൊച്ചിയിലാണ് നടക്കുന്നത്. സീറ്റ് മാറ്റത്തിനോ, ഘടകകക്ഷികള്‍ക്കു കൂടുതല്‍ സീറ്റ് നല്‍കാനോ തയാറല്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം ഗെസ്റ്റ് ഹൗസിലാണു ഓരോ ഘടകകക്ഷിയുമായും വെവ്വേറെ ചര്‍ച്ച. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവര്‍ പങ്കെടുക്കും. ജാഥ നടക്കുന്നതിനാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കുന്നില്ല.
ഘടകകക്ഷികള്‍ ഇപ്പോള്‍ മത്സരിക്കുന്നതിനേക്കാള്‍ ഒരു സീറ്റ് പോലും അധികം നല്‍കാനാവില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ( എം ) ലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമാണ് 2 സീറ്റ് ആവശ്യമെന്നു കോണ്‍ഗ്രസ് കരുതുന്നു. കേരള കോണ്‍ഗ്രസിനു 2 സീറ്റു നല്‍കിയാല്‍ 3 സീറ്റെന്ന ആവശ്യം മുസ്‌ലിം ലീഗ് കടുപ്പിക്കും.
മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തര്‍ക്കങ്ങളിലേക്കു കേരള കോണ്‍ഗ്രസ് പോകരുതെന്ന് ഇന്നത്തെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അഭ്യര്‍ഥിക്കും. കോണ്‍ഗ്രസിനു ലഭിക്കാമായിരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതു പാര്‍ട്ടിക്കകത്ത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയല്ലെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടും.
Post Your Comments