കെയ്‌റോ: യൂറോപ്യന്‍-പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ഏറെ ഉറ്റുനോക്കുന്ന പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് വഴി ാണുന്നു. ഈജിപ്തില്‍ നടക്കുന്ന അറബ്- യൂറോപ് പ്രഥമ ഉച്ചകോടിയില്‍ പലസ്തീന്‍ പ്രശ്ന പരിഹാരമാണ് അറബ് രാജ്യങ്ങളുടെ പ്രഥമ പരിഗണന എന്ന് ഉച്ചകോടിയിയില്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. തീവ്രവാദം തടയാനും ഇറാന്റെ മേഖലയിലെ ഇടപെടല്‍ അവസാനിപ്പിക്കാനും രാഷ്ട്രങ്ങളുടെ സഹകരണവും സൗദി ആവശ്യപ്പെട്ടു.
അറബ്, യൂറോപ് പ്രഥമ ഉച്ചകോടിയില്‍ സൗദി സംഘത്തിന് നേതൃതം നല്‍കി സംസാരിക്കവെയാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപ്തിലെ ശറമു ഷെയ്ഖില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ അറബ്, യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ സംബന്ധിച്ചു. തീവ്രവാദത്തിന്റെ ഇരകളില്‍ ഒന്നാമത്തെ രാജ്യമാണ് സൗദി. അതിനാല്‍ തന്നെ തീവ്രവാദത്തെ ചെറുക്കുന്നതിലും സൗദി എന്നും മുന്‍ നിരയിലാണ്. തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്നതിനും സൗദി സാധ്യമായത് ചെയ്യുന്നു. ഈ രംഗത്തെ അന്താരാഷ്ട്ര വേദികളോട് സൗദി പൂര്‍വാധികം സഹകരിക്കും.
യമന്‍ പ്രശ്നം സ്വീഡന്‍ ഒത്തുതീര്‍പ്പിന്റെയും യു.എന്‍ കരാറിന്റേയും അടിസ്ഥാനത്തില്‍ പരിഹരിക്കണം. യമനിലെ വിഘടന വാദികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
Post Your Comments