Latest NewsGulf

ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി യു.എ.ഇ : ആദ്യ യു.എ.ഇ ബഹിരാകാശ യാത്രികന്‍ സെപ്റ്റംബര്‍ 25 -ന് മാനം തൊടും

അബുദാബി : ബഹിരാകാശ രംഗത്ത് പൊന്‍തൂവല്‍ ചാര്‍ത്താന്‍ ഇനി യു.എ.ഇയും. തങ്ങളുടെ ആദ്യ ബഹിരാകാശ സഞ്ചാരികന്‍ 2019 സെപ്റ്റംബര്‍ 25ന് മാനം തൊടും. ഈ സ്വപ്‌ന സാക്ഷാത്ക്കാരം യാഥാര്‍ത്ഥ്യമാകുന്നതോടെ യു.എ.ഇ ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങുകയാണ്.

യു.എ.ഇ. സ്വദേശികളായ ഹസ അല്‍ മന്‍സൂരി, സുല്‍ത്താന്‍ അല്‍ നെയാദി എന്നിവരില്‍ നിന്ന് ഒരാളടക്കം മൂന്നുപേരാണ് ദൗത്യ സംഘത്തിലുള്ളത്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്കാണ് എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ബഹിരാകാശ യാത്ര നടത്തുക .

ദി സോയസ് എം.എസ് 15 എന്ന ബഹിരാകാശവാഹനത്തില്‍ സെപ്റ്റംബര്‍ 25-ന് യാത്രയാരംഭിച്ച് ഒക്ടോബര്‍ മൂന്നിന് തിരിച്ചെത്തും. ബഹിരാകാശദൗത്യത്തിന്റെ തീയതി പ്രഖ്യാപനംതന്നെ മുഴുവന്‍ അറബ് ലോകത്തിന്റെയും ചരിത്രത്തിലെ നാഴികക്കല്ലായ മുഹൂര്‍ത്തമാണ്. ശാസ്ത്രത്തിലും ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലുമെല്ലാം പൂര്‍വപിതാമഹന്മാര്‍ തുറന്നിട്ട പാതയാണ് ഈ വലിയ നേട്ടത്തിലേക്ക് യു.എ.ഇ. യുവത്വത്തെ നയിക്കുന്നതെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ യൂസഫ് അഹമ്മദ് അല്‍ ഷൈബാനി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെകീഴില്‍ ഇമാറാത്തി യുവത്വം വലിയ നേട്ടങ്ങള്‍ കൈവരിക്കുന്ന കാഴ്ചയാണിത്. ബഹിരാകാശയാത്രികരായ മന്‍സൂരിയും നെയാദിയും യാത്രയ്ക്ക് മുന്നോടിയായി റഷ്യയില്‍ കഠിന പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button