മലപ്പുറം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ആര്‍എസ്എസിനെ ഉപയോഗിച്ച് സ്വകാര്യ സൈനികവിന്യാസം നടത്തുകയാണ് ബിജെപിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍. മലപ്പുറത്ത് കേരള സംരക്ഷണ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുസ്മൃതി ആധാരമാക്കിയ, മുതലാളിമാര്‍ക്ക് എല്ലാം പകുത്തുനല്‍കുന്ന ബിജെപിയെ താഴെയിറക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ സംസാരിക്കാനാണ് കോണ്‍ഗ്രസിന് താല്‍പ്പര്യം.
ചെങ്ങന്നൂരില്‍ നടന്ന തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വിജയം നേടി. അത് ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ്. ഇതൊക്കെ കണ്ടപ്പോഴാണ് കോണ്‍ഗ്രസിനും ബിജെപിക്കും അടിതെറ്റിയത്. വിശ്വാസം എന്ന ജനാധിപത്യ അവകാശം സംരക്ഷിക്കാന്‍ ചെമ്പതാകയുമായി മുന്നില്‍നിന്നവരാണ് ലോകത്തെയും കേരളത്തിലെയും കമ്യൂണിസ്റ്റുകാര്‍. മതനിരാസം പാര്‍ടി അജന്‍ഡയല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments