UAELatest News

യുഎഇയിലെ ആ വിമാനത്തില്‍ സംഭവിച്ചതെന്ത്; വീഡിയോ

അബുദാബി: കഴിഞ്ഞ ഞായറാഴ്ച ഇത്തിഹാദ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ കയറിയ യാത്രക്കാരെല്ലാം ആശ്ചര്യപ്പെട്ടു. കാരണം ഇവൈ 303 എന്ന ആ വിമാനത്തില്‍ യാത്രക്കാര്‍ക്കായി ആരും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം അധികൃതര്‍ ഒരുക്കിയിരുന്നു.

എന്താണന്നെല്ലേ. കുവൈറ്റിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മിയാമി ഓഫീഷ്യന്‍ ക്യു -8 ഉം അഹമ്മദ് അല്‍ മാന്‍സോറിയും ആണ് വിമാനത്തില്‍ എത്തിയത്. അവര്‍ യാത്രക്കാരോടൊപ്പം പാട്ടും തമാശകളുമായി ചിലവഴിക്കുന്ന നിമിഷങ്ങളായിരുന്നു വീഡിയോയില്‍. എയര്‍ലൈന്‍ അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ.

ദേശസ്‌നേഹവും സന്തോഷവും നിറഞ്ഞ ആ വീഡിയോയില്‍ കുവൈത്തിന്റെ പതാക കൈകളിലേന്തി യാത്രക്കാര്‍ ഗായകരോടൊപ്പം സന്തോഷം പങ്കിടുന്നതും കാണാം. നമ്മുടെ വീട്ടിലും സമൂഹത്തിലും എല്ലാവരും സന്തോഷവാന്മാരായി ഇരിക്കണമെന്നും യു എ ഇയും കുവൈറ്റും ഒറ്റ ഹൃദയമാണെന്നും ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഗായകരോടൊപ്പമിരുന്ന് ആഹ്ലാദം പങ്കിടുന്ന കുട്ടികളെയും അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവരേയും ഒക്കെ വീഡിയോയില്‍ കാണാം. കുവൈറ്റിന് ദേശീയദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button