
വിജയ് സേതുപതി പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് സൂപ്പര്‍ ഡിലക്സ്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഒരു ദിവസം കൊണ്ട് 50 ലക്ഷം വ്യൂവേഴ്സാണ് വീഡിയോയ്ക്കുണ്ടായത്. വിജയ് സേതുപതി ട്രാന്‍സ്ജെണ്ടറായി എത്തുന്ന എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ട്രെയിലറില്‍ വിജയ് സേതുപതി ഒറ്റ ശ്വാസത്തില്‍ പറയുന്ന നരേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ആ ഭാഗം താരം ഡബ്ബ് ചെയ്യുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒറ്റ ശ്വാസത്തിലാണ് വിജയ് സേതുപതി അത് ചെയ്തിരിക്കുന്നത്.
Post Your Comments