ലക്നോ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഉത്തര്‍പ്രദേശിൽ പിടിയിലായ കാഷ്മീരി യുവാക്കള്‍. നിരോധിത സംഘടനയായ ജയ്ഷെ ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന് യുവാക്കൾ പോലീസിന് മൊഴിനൽകി. സഹാരന്പുരിൽനിന്നാണ് ഇവർ പോലീസിന്റെ പിടിയിലായത്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ റാഷീദ് ഗാസിയുമായും ബന്ധമുണ്ടായിരുന്നെന്ന് യുവാക്കൾ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗിന്റെ നേതൃത്വത്തിൽ നാലുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.
സഹാരന്‍പുരിലെ ദേവ്ബന്ദില്‍ വിദ്യാര്‍ഥികളെന്ന വ്യാജനെ കഴിഞ്ഞിരുന്ന കുല്‍ഗാമില്‍ നിന്നുള്ള ഷാനവാസ് അഹമ്മദ് തെലിയും പുല്‍വാമ സ്വദേശിയായ അക്വിബ് അഹമ്മദ് മാലിക്കുമാണു പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു ഭീകരവിരുദ്ധസേനാ തലവന്‍ അസിം അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. ഇവരില്‍നിന്ന് ഒരു തോക്കും പിടിച്ചെടുത്തു. 25 വയസിൽ താഴെയാണ് ഇവർക്ക് പ്രായം.
Post Your Comments