ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ പുല്‍വാമയില്‍ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്നും ഇവര്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്നുമാണ് ഭൂരിപക്ഷം ഇന്ത്യന്‍ ജനതയുടേയും ആവശ്യം. കൂടാതെ പാക്കിസ്ഥാന് കനത്ത തിരിച്ചെടി നല്‍കുമെന്ന് ഇന്ത്യ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യന്‍ യുദ്ധവിമാനം എന്നു ഭയന്ന് പാക്കിസ്ഥാന്‍ സ്വന്തം വിമാനം വെടിവെച്ചു വീഴ്ത്തി എന്ന വാര്‍ത്ത പുറത്തുവന്നത്. വിമാനം അപകടത്തില്‍ വീണു കിടക്കുന്ന ചിത്രം സഹിതമായിരുന്നു വാര്‍ത്ത പ്രചരിച്ചത്. അനേകം ആളുകളാണ് ഇത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തയുടെ സ്ത്യാവസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്.
ഫോക്‌സി എന്ന ഔട്ട്‌ലെറ്റിലാണ് ഇതിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഒരു മണിക്കൂറിനുള്ളില്‍ 950 പേരാണ് ചിത്രം പങ്കുവെച്ചത്. ഏകദേശം 1.5k പേര്‍ വാര്‍ത്തയോട് പ്രതികരിച്ചു. എന്നാല്‍ ഫോക്‌സി ആക്ഷേപഹാസ്യമെന്ന നിലയില്‍ ആണ് അത്തരം ഒരു വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ദി ക്വിന്റ് വെബ് പോര്‍ട്ടല്‍ വ്യാജ വാര്‍ത്ത പൊളിച്ചൊടുക്കി രംഗത്തെത്തുകയായിരുന്നു. വാര്‍ത്തകളെ ആക്ഷേപ ഹാസ്യമായി അവതരിപ്പിക്കുന്ന പോര്‍ട്ടലണ് ഫോക്‌സി.
അതേസമയം വ്യാജ വാര്‍ത്ത പ്രചരിക്കാനായി ഉപയോഗിച്ച ചിത്രം യഥാര്‍ത്ഥമായിരുന്നു. 2018 ല്‍ ബെല്‍ജിയത്തില്‍ തകര്‍ന്ന് വീണ f-16 ജെറ്റ് യുദ്ധ വിമാനത്തിന്റേതായിരുന്നു ആ ചിത്രങ്ങള്‍. എന്നാല്‍ ചിത്രങ്ങളും വാര്‍ത്തയും പുറത്തു വന്നതോടെ വ്യാഴാഴ്ച പാക്കിസ്ഥാനില്‍ യുദ്ധസമാനമായ അന്തരീക്ഷമായിരുന്നുവെന്ന് പാക്കിസ്ഥാനിലെ ജനങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വാര്‍ത്ത സത്യമാണെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാല്‍ പാക്കിസ്ഥാന്റെ യുദ്ധ വിമാനങ്ങള്‍ സൈല്‍കോട്ട് ബോര്‍ഡറിലേക്ക് സൂപ്പര്‍സോണിക് ഫ്‌ളൈറ്റുകള്‍ കൊണ്ടു പോകുന്ന ശബ്ദം കേട്ടാണ് പാക് ജനത രാജ്യത്ത് യുദ്ധസമാനമായ അന്തരീക്ഷമാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പ്രകടിപ്പിച്ചത്.
Post Your Comments