ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാൻ പുതിയ ലൈറ്റ് സപ്പോര്‍ട്ട് വെഹിക്കിള്‍ (LSV) നിർമിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഹമ്മര്‍ മോഡലുകളെ ഓർമിപ്പിക്കും വിധം രൂപസാദൃശ്യമുള്ള വാഹനത്തിനു മെര്‍ലിന്‍ എന്ന റെ കോഡ് നാമമാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇതിന്റെ പണിപ്പുരയിലാണ് ടാറ്റയെന്നും ഹിമാലയൻ മേഖലയിൽ ഈ വാഹനത്തിന്‍റെ പരീക്ഷണയോട്ടങ്ങള്‍ നടക്കുന്നുവെന്നുമാണ് റിപ്പോർട്ട്.
ഏത് പ്രതികൂല സാഹചര്യങ്ങളും മറികടക്കാന്‍ സാധിക്കുന്ന വാഹനമാണിത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഓഫ് റോഡ് യാത്രകൾക്ക് പറ്റിയ വലിയ ടയറുകൾ, സൈന്യത്തിന്റെ ഗ്രേഡ് ഡോറുകൾ, ബുള്ളറ്റ് പ്രൂഫ് വാതിലുകൾ,ള്ളക്കെട്ടില്‍ കുടുങ്ങാതിരിക്കാന്‍ മുന്നില്‍ നല്‍കിയ സ്‌നോര്‍ക്കര്‍, വിഞ്ച്, പിന്നിലെ സ്‌പെയര്‍ ടയര്‍, മില്‍ട്ടറി ഗ്രേഡ് ഡോര്‍, ചെറിയ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാണ് പ്രധാന സവിശേഷതകൾ.
വെടിയുണ്ടകള്‍ ചെറുക്കാനും ഗ്രനേഡ് ആക്രമണത്തില്‍ നിന്ന് രക്ഷനേടാനും ഈ വാഹനത്തിന് സാധിക്കും. മെഷീൻ ഗൺ ഉൾപ്പടെആയുധങ്ങൾ ഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ്വാഹനത്തിന്റെ രൂപകൽപ്പന. യുദ്ധഭൂമിയിൽ ഭക്ഷണമുൾപ്പടെ ശേഖരിച്ച് വെക്കുന്നതിനും ആയുധങ്ങളും മറ്റും സൂക്ഷിക്കാനും പിന്നില്‍ ധാരാളം സ്റ്റേറേജ് സ്‌പേസും നൽകിയിട്ടുണ്ട്. 3.3 ലിറ്റര്‍ ലിക്വിഡ് കൂള്‍ഡ് ഡയറക്ട് ഇഞ്ചക്ഷന്‍ ഡീസല്‍ എന്‍ജിൻ 185 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും സൃഷ്ടിച്ച് വാഹനത്തെ കരുത്തനാക്കുന്നു
Post Your Comments