Latest NewsKerala

പെരിയ ഇരട്ടക്കൊലപാതകം; യൂത്ത്‌കോണ്‍ഗ്രസ് ഇന്ന് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

പെരിയ കല്ല്യോട്ടെ ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. പൊലീസ് കസ്റ്റഡി അവസാനിക്കുന്ന മുഖ്യ പ്രതി പീതാംബരനെയും സജി ജോര്‍ജിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും, ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നല്‍കിയേക്കും.

നിരാഹാര സമരമുള്‍പ്പെടെ വരും ദിവസങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കും. അന്വേഷണം ഏറ്റെടുക്കാനിരിക്കെ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കാസര്‍കോട് എത്തിയിരുന്നു. മലപ്പുറം ഡി.വൈ.എസ്.പി എ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധനകള്‍ നടത്തി മടങ്ങി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കാനിരിക്കെ ആണ് സി.ബി.ഐ അന്വേഷണ ആവശ്യം ശക്തമാക്കിക്കൊണ്ട് കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button