വിഭവസമൃദ്ധമായ ഭക്ഷണമുണ്ടെങ്കിലും ഒപ്പം ഒരു ചമ്മന്തി കിട്ടാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ. പല സാധനങ്ങൾ കൊണ്ടും മലയാളികൾ ചമ്മന്തി ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ വേറിട്ട ഒരു മാവില ചമ്മന്തി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
1. മാവില വലുത് – 5 എണ്ണം
2. കറിവേപ്പില – 10 തണ്ട്
3. ഇഞ്ചി – 60 ഗ്രാം
4. മല്ലി – 2 ടീസ്പൂൺ
5. വറ്റൽ മുളക് – 10 എണ്ണം
6. തേങ്ങ – 1 എണ്ണം
7. കുടമ്പുളി – ഒരു ചുള
8. ചെറുനാരകത്തിന്റെ ഇല – 5 എണ്ണം
9. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാവില ചെറുതായി നുള്ളി കീറി കുടമ്പുളി ഒഴികെ ബാക്കിയുള്ള ചേരുവകൾ, ചിരണ്ടിയെടുത്ത തേങ്ങ സഹിതം അടുപ്പിൽ വെച്ച് സാധാരണ കറിക്ക് വറുത്തെടുക്കുന്നതു പോലെ വറുത്തെടുക്കുക. ശേഷം, കുടമ്പുളി കല്ലിൽ വെച്ച് ഇടിച്ചു ചതച്ചതും ചേർത്ത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. മാവില ചമ്മന്തി റെഡി.
Post Your Comments