NewsIndia

ലെഫ്റ്റ് തിങ്കേഴ്‌സിന്റെ കലാ വിഭാഗം ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

 

ബംഗളൂരു: ബംഗളൂരുവിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടായ്മയായ ലെഫ്റ്റ് തിങ്കേഴ്സിന്റെ കലാ സാംസ്‌കാരിക സന്നദ്ധ സംഘടനയായ കലാ വെല്‍ഫെയര്‍ അസോസിയേഷന്റെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എംപി അച്യുതനും ലോഗോ പ്രകാശനം പ്രസിഡണ്ട് ജീവന്‍ തോമസും സെക്രട്ടറി ഫിലിപ്പ് കെ ജോര്‍ജ്ജും ചേര്‍ന്ന് നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ജീവന്‍ തോമസ് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി, മതനിരപേക്ഷത നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ഓഫീസില്‍ ഉണ്ടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button