ഇസ്ലാമാബാദ് : പുല്‍വാമ ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതോടെ ഇന്ത്യ ഏതുസമയത്തും തിരിച്ചടിയ്ക്കുമെന്ന ഭീതിയിലാണ് പാകിസ്ഥാന്‍. ഇതൊഴിവാക്കുന്നതിനായാണ് പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതും. അണ്വായുധത്തിന്റെ കാര്യത്തിലും അവയുടെ ശക്തിയുടെ കാര്യത്തിലും ഇന്ത്യ ഏറെ മുന്നിലാണെന്ന് പാകിസ്ഥാന് വ്യക്തമാണ്.
നമ്മള്‍ ഒരു അണുബോംബിട്ടാല്‍ അവര്‍ 20 ബോംബുകളിട്ട് പാക്കിസ്ഥാനെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ-പാക് ബന്ധം വഷളായത് വലിയ അപകടത്തിലേക്കാണ് പോകുന്നത്. രണ്ടു രാജ്യങ്ങളുടെ കയ്യിലും അണുബോംബുകള്‍ ഉണ്ട്. ആറ്റം ബോംബുമായി പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പോയാല്‍ അവര്‍ തിരിച്ചു 20 ബോംബിടും. ആദ്യം തന്നെ ഇന്ത്യക്കു നേരെ 50 ബോംബിടാന്‍ ശേഷിയുണ്ടെങ്കില്‍ മാത്രം ആക്രമണത്തിനു പോകാവൂ എന്നും മുന്നറിയിപ്പുണ്ട്. ആദ്യം തന്നെ 50 അണുബോംബ് ഇടാന്‍ നിങ്ങള്‍ തയാറാണോ എന്നാണ് പാക് ഭരണക്കൂടത്തോടു മുഷറഫ് ചോദിച്ചത്.
Post Your Comments