MollywoodCinemaNewsEntertainment

ഗൗതമി നായര്‍ സംവിധായികയാകുന്നു

 

ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പാണ്, സെക്കന്‍ഡ് ഷോ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ഗൗതമി നായര്‍ വന്നത്. ആദ്യചിത്രത്തില്‍ നായികയായ ഗൗതമി നായര്‍ പക്ഷെ, ആ ഗണത്തിലെത്തിയില്ല.  ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ചിത്രം മാത്രമാണ് ഗൗതമിക്ക് പിന്നെ ഓര്‍ക്കാന്‍ തക്ക ഒന്നായി മാറിയത്. ചാപ്‌റ്റേഴ്‌സ്, കൂതറ, ക്യാമ്പസ് ഡയറീസ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ചിത്രങ്ങള്‍ വിജയമായില്ല. ഇതിനിടെ ആദ്യചിത്രത്തിന്റെ സംവിധായകനെ തന്നെ ഗൗതമിനായര്‍ വിവാഹവും കഴിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഗൗതമി വീണ്ടുമെത്തുന്നത് പക്ഷെ, അഭിനേതാവായല്ല. സംവിധായികയായാണ്. ഭര്‍ത്താവ് ശ്രീനാഥ് രാജേന്ദ്രന്റെ പാതയിലാണ് ഇനി ഗൗതമി. വൃത്തം എന്നു പേരിട്ട ചിത്രത്തില്‍ തന്റെ ആദ്യ ചിത്രത്തിലെ സഹനായകന്‍ സണ്ണിവെയ്ന്‍ ആണ് നായകന്‍. വിമാനത്തിലെ നായിക ദുര്‍ഗകൃഷ്ണയാണ് സണ്ണിക്ക് ജോടിയാകുന്നത്. നിവിന്‍പോളിയും മുഖ്യ വേഷത്തിലുണ്ട്. മറ്റൊരു നായികകൂടി വ്രതത്തിലുണ്ട്, ജുമാന ഖാന്‍. കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അനൂപ് മേനോന്‍, ഷംന കാസിം, സൈജു കുറുപ്പ്, ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിങ്ങനെ താരനിരയുമുണ്ട്. ഷൂട്ടിങ് തിരുവനന്തപുരത്തും മറ്റുമായി പുരോഗമിക്കുന്നു. മാര്‍ച്ചില്‍ മിക്കവാറും റിലീസാകും.

സംവിധായിക മാത്രമല്ല, ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നതും സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. നിരവ് ഷായുടെ സഹായിയായിരുന്ന ശരണ്യ ചന്ദര്‍ ആണ് ക്യാമറ കൈകാര്യംചെയ്യുന്നത്. നേഹ എസ് നായര്‍ ആണ് സംഗീതം. അശ്വിനി കാലെയാണ് കലാസംവിധാനം.

സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സ്റ്റെഫി സേവ്യര്‍ ആണ് വസ്ത്രാലങ്കാരം. ട്രിവാന്‍ഡ്രം ടാക്കീസിനുവേണ്ടി ഒളീവിയ സൈറ റൈജു ആണ് നിര്‍മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button