മുംബൈ : വീടുകൾക്കും ഫ്ളാറ്റുകൾക്കും വിലകുറയും. പാർപ്പിടനിർമാണമേഖലയിൽ നികുതിയിളവ് അനുവദിക്കാൻ ജി.എസ്.ടി. കൗൺസിൽ യോഗം തീരുമാനിച്ചു. ചെലവുകുറഞ്ഞ വീടുകൾക്കുള്ള ജി.എസ്.ടി. നിരക്ക‌് എട്ടുശതമാനത്തിൽനിന്ന‌് ഒരു ശതമാനമായി കുറച്ചു. നിർമാണത്തിലുള്ള വീടുകൾക്കും ഫ്ലാറ്റുകൾക്കുമുള്ള നികുതി 12 ശതമാനമുള്ളത് അഞ്ചു ശതമാനമായും കുറച്ചു.
പുതിയ നികുതിനിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരും.ചെലവുകുറഞ്ഞ വീടുകൾക്കുള്ള നികുതി കുത്തനെ കുറച്ചത് സാധാരണക്കാർക്ക് ഗുണകരമാവും. 45 ലക്ഷം രൂപയ്ക്കുള്ളിലും മെട്രോ നഗരങ്ങളിൽ 60 ചതുരശ്രമീറ്ററും മറ്റുനഗരങ്ങളിൽ 90 ചതുരശ്രമീറ്റർ വിസ്തൃതി ഉള്ളവയുമാണ് ചെലവുകുറഞ്ഞ വീടുകളായി കണക്കാക്കുന്നത്.
ഉചിതമായ തീരുമാനമാണ് ജി.എസ്.ടി. കൗൺസിൽ എടുത്തിട്ടുള്ളതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി യോഗത്തിന് ശേഷം വ്യക്തമാക്കി.
Post Your Comments