Latest NewsUAE

ദുബായിൽ യുവതിയെ ഹോട്ടല്‍ റൂമില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

ദുബായ്: ദുബായിൽ ജോലിക്കുള്ള അഭിമുഖത്തിനായി ഹോട്ടല്‍ റൂമില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. 23 വയസുള്ള ഈജിപ്റ്റ് സ്വദേശിയാണ് പ്രതി. ജോലിക്കായുള്ള അഭിമുഖം എന്ന് സൂചിപ്പിച്ചാണ് ഫിലിപ്പൈന്‍ സ്വദേശിയായ യുവതിയെ റൂമിലേക്ക് വിളിച്ചു വരുത്തിയത്. യുവതി റൂമില്‍ കയറിയതിന് ശേഷം റും പൂട്ടിയ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

27 വയസുള്ള യുവതി തന്റെ വിസ കാലാവധി ഏപ്രില്‍ മാസം അവസാനിക്കുന്നതിനാല്‍ മറ്റൊരു ജോലിക്കായി ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജോലി ചെയ്തിരുന്ന സലൂണില്‍ എത്തിയ യുവാവ് തന്റെ ബന്ധുവിന് ഒരു ബിസിനസ് സ്ഥാപനം ഉണ്ടെന്നും അവിടെ ജോലി വാങ്ങി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. മൊബൈല്‍ നമ്ബറും യുവാവിന് കൈമാറിയതായി യുവതി പറയുന്നു. അടുത്ത ദിവസം ജോലി വാഗ്ദാനം ചെയ്ത ബന്ധുവിന് യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഫോണിലേക്ക് വിളിച്ചു. കാറുമായി എത്തിയ യുവാവിനൊപ്പം അവിടേക്ക് എത്തി. കാറില്‍ തന്നെ അപമാനിക്കാനുള്ള ശ്രമം നടന്നുവെന്നും യുവതി പറയുന്നു.

shortlink

Post Your Comments


Back to top button