KeralaLatest News

കടലില്‍ കുളിയ്ക്കാനിറങ്ങി വന്‍ തിരയില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുനര്‍ജന്മം

ഫോര്‍ട്ട് കൊച്ചി : കടലില്‍ കുളിയ്ക്കാനിറങ്ങി വന്‍ തിരയില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുനര്‍ജന്മം .
ബീച്ചില്‍ കുളിക്കാനിറങ്ങി, ഒഴുക്കില്‍ പെട്ട 4 കുട്ടികളെയാണ് ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തിയത്. രാവിലെ എട്ടരയോടെയാണു സംഭവം.സൗത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ അനുവദനീയമായ പരിധിക്കു പുറത്തേക്കു നീങ്ങുന്നതു കണ്ട ലൈഫ്ഗാര്‍ഡുമാര്‍ അപകട വിസില്‍ മുഴക്കി.

ഇതു കേള്‍ക്കാതെ ഒരു കിലോമീറ്ററിനപ്പുറത്തേക്കു നീന്തിയ കുട്ടികള്‍ പിന്നീട് തെക്കു ഭാഗത്തേക്ക് ഒഴുകുന്നതു കണ്ട ലൈഫ് ഗാര്‍ഡുമാര്‍ സര്‍ഫ് റസ്‌ക്യൂ ബോര്‍ഡുമായെത്തി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. പി.ജെ.സുരേഷ്, കെ.ജെ.സെര്‍ജന്‍, രമണന്‍ എന്നിവരാണ് കുട്ടികളുടെ രക്ഷയ്ക്ക് എത്തിയത്.

കഴിഞ്ഞ മാസം അപകടത്തില്‍ പെട്ട 7 കുട്ടികളെ ലൈഫ്ഗാര്‍ഡുമാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കുളിക്കാനിറങ്ങുന്നവര്‍ പലപ്പോഴും മുന്നറിയിപ്പു വക വയ്ക്കാതെ കടലിന്റെ ഉള്ളിലേക്കു നീന്തുന്നതാണ് അപകടത്തിനു വഴി വയ്ക്കുന്നതെന്ന് ലൈഫ് ഗാര്‍ഡുമാര്‍ പറഞ്ഞു.<

shortlink

Related Articles

Post Your Comments

Related Articles


Back to top button