ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം പ്രഖ്യാപിച്ച് എസ്.പിയും ബി.എസ്.പിയും രംഗത്ത്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് സഖ്യത്തിലായത്. ഉത്തര്‍ പ്രദേശില്‍ 38 സീറ്റുകളില്‍ ബി.എസ്.പിയും 37 സീറ്റുകളില്‍ എസ്.പിയും മത്സരിക്കുമെന്ന് മായാവതിയും അഖിലേഷ് യാദവും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. നേരത്തെ ഉത്തര്‍ പ്രദേശില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എസ്.പിയും ബി.എസ്.പിയും തീരുമാനിച്ചിരുന്നു.
മധ്യപ്രദേശിലെ 29 ലോക്‌സഭാ മണ്ഡലങ്ങളില്‍ മൂന്നിടത്താണ് എസ്.പി മത്സരിക്കുക. ബാക്കി മണ്ഡലങ്ങളില്‍ ബി.എസ്.പി മത്സരിക്കും. ഉത്തരാഖണ്ഡില്‍ ആകെയുള്ള അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒരിടത്താണ് എസ്.പി മത്സരിക്കുക. ബാക്കി മണ്ഡലങ്ങളില്‍ ബി.എസ്.പി മത്സരിക്കും. നേരത്തെ കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് എസ്.പിയും ബി.എസ്.പിയും ഒഴിവാക്കിയിരുന്നു.
Post Your Comments