Latest NewsIndia

പ്രശസ്ത നടി വിജയലക്ഷ്മി ഗുരുതരാവസ്ഥയില്‍ : ചികിത്സയ്ക്ക് സഹായമഭ്യര്‍ഥിച്ച്‌ സഹോദരി

വിജയലക്ഷ്മിയുടെ ചികിത്സയ്ക്കായി പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥനയുമായി വിജയലക്ഷ്മിയുടെ സഹോദരി

മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ ഭാഷകളില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടി വിജയലക്ഷ്മിയെ ബെംഗലുരുവിലെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയലക്ഷ്മിയുടെ ചികിത്സയ്ക്കായി പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥനയുമായി ഇപ്പോള്‍ വിജയലക്ഷ്മിയുടെ സഹോദരിയായ ഉഷ ദേവി രംഗത്തെത്തി.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സിനിമാ മേഖലയിലുള്ളവരുടെയും സഹായം അഭ്യര്‍ത്ഥിക്കുകയാണിപ്പോള്‍ ഉഷ ദേവി. അമ്മയെ ചികിത്സിക്കുന്നതിനായി പണമെല്ലാം ചെലവാക്കിയെന്നും ഇപ്പോള്‍ സാമ്പത്തികം ഒന്നുമില്ലെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. വിജയലക്ഷ്മിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button