Latest NewsKerala

55 ദിവസത്തിനിടെ കേരളത്തില്‍ 567 തീപിടിത്തം

തിരുവനന്തപുരം: സംസ്ഥാനത്ത് 55 ദിവസത്തിനിടെ നടന്നത് 567 തീപിടിത്തങ്ങള്‍. നാസയുടെ ഉപഗ്രഹ സംവിധാനമായ ലാന്‍സ് ഫേംസ് (LANCE FIRMS), യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് സെന്റിനല്‍ എന്നിവയില്‍ നിന്നു ജനുവരി ഒന്നു മുതല്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്നാണ് കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്ത് ചെറുതും വലുതുമായ 567 തീപിടിത്തങ്ങള്‍ നടന്നുവെന്ന് തിട്ടപ്പെടുത്തിയത്. ഒരു സ്വകാര്യ മാധ്യമത്തോട് വാഷിങ്ടന്‍ കേന്ദ്രമായ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ പ്രോജക്ട് അസോഷ്യേറ്റായ രാജ് ഭഗതാണ് ഉപഗ്രഹചിത്രങ്ങള്‍ വിലയിരുത്തി പ്രത്യേക മാപ്പ് തയാറാക്കി റിപ്പോര്‍ട്ട് നല്‍കിയത്. ഏറ്റവും കൂടുതല്‍ തീപിടുത്തം നടന്നത് ഇടുക്കിയിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കേരളത്തിന് പുറത്തു ബന്ദിപ്പൂരിലും കന്യാകുമാരിയിലും തീപിടിത്ത സ്ഥലങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വയനാട് ബാണാസുര മലയിലെ തീപിടിത്തത്തിന്റെ റിപ്പോര്‍ട്ട് വന്നിട്ടില്ല. ഇടുക്കി – 190 പാലക്കാട് – 118 തൃശൂര്‍ – 74 വയനാട് – 67 കോട്ടയം – 26 തുടങ്ങിയ രീതിയിലാണ് തീപിടുത്തത്തിന്റെ കണക്കുക്കള്‍ തിട്ടപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button