ഐ ഡി കാര്‍ഡ് എടുക്കാന്‍ മറന്ന് പലപ്പോഴും ചില പണികള്‍ മേടിക്കാറുളളവരാണ് നാമെല്ലാവരും പക്ഷേ ഇവിടുത്തെ കക്ഷിയുടെ ആസ്ഥാന പ്രശ്നവും ഐഡി കാര്‍ഡെടുക്കാന്‍ മറക്കുന്നത് കൊണ്ട് സ്ഥിരം പണികിട്ടുന്നതാണ്. വിയറ്റ്നാം സ്വദേശിയാണ് കക്ഷി. പലപ്പോഴും സുഹൃത്തുക്കളുമൊത്ത് പുറത്ത് പോകുമ്പോള്‍ അല്‍പ്പം മദ്യപിക്കുന്ന കൂട്ടത്തിലാണ് കക്ഷി. പക്ഷേ പ്രശ്നം നിലനില്‍ക്കുന്നത് പുളളിയെ കണ്ടാല്‍ തീരെ പ്രായം തോന്നിക്കില്ല. അതുകൊണ്ടുതന്നെ വീശാന്‍ നെെറ്റ് ക്ലബ്ബില്‍ കേറുമ്പോള്‍ സെക്യുരിറ്റിക്കാര്‍ തടയും.
അറിയല്ലോ മദ്യപിക്കണമെങ്കില് പ്രായപൂര്‍ത്തിയാകണമെന്ന് കര്‍ശന നിര്‍ദ്ദേശമുളള രാജ്യമാണ് വിയറ്റ്നാം. പലപ്പോഴും ലക്ഷ്യം സാധൂകരിക്കാതെ കക്ഷിക്ക് മടങ്ങി പോകേണ്ടി വന്നിണ്ടുണ്ട്. ആലോചിച്ച് ഒരു പരിഹാരത്തിനായി പുളളി കണ്ടെത്തിയതാണ് ഐഡി കാര്‍ഡിന്റെ ഒരു കോപ്പി കെെയ്യില്‍ അങ്ങ് പച്ച കുത്തിയേക്കാമെന്ന്. തീരുമാനമെടുത്തു. നടപ്പിലാക്കുകയും ചെയ്തു,
“കലക്കന്‍ ഒരു ഐഡി കെെയ്യിലങ്ങ് പച്ചയും കുത്തി. ഇനി സെക്യൂരിറ്റിമാര്‍ എന്നെ ഇറക്കിവിടുന്നത് ഒന്ന് കാണട്ടേ എന്ന ഭാവത്തില്‍”.
Post Your Comments