Latest NewsHealth & Fitness

ഈ ബ്രഡുകള്‍ കഴിക്കൂ… ശരീരഭാരം കുറയും

തടി കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം നിയന്ത്രിക്കണമെങ്കില്‍ ചിട്ടയോടെയുളള ഭക്ഷണക്രമം തന്നെ ആവശ്യമാണ്. ഡയറ്റ് ചെയ്യുമ്പോള്‍ നാം മിക്കപ്പോഴും കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ബ്രഡ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് തരം ബ്രഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം… ഓട്‌സ് ബ്രഡ്,ഗോതമ്പ് ബ്രഡ്, എസീകിയല്‍ ബ്രഡ് എന്നിവയൊക്കെ ഡയറ്റ് പ്ലാനില്‍ നിസംശയം ഉള്‍പ്പെടുത്താവുന്ന ബ്രഡുകളാണ്.

എസീകിയല്‍ ബ്രഡ്

ഈ പേര് ആര്‍ക്കും അത്ര പരിചയമുണ്ടാകില്ല. ഇതില്‍ നിരവധി ധാന്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ബാര്‍ലി, ഗോതമ്പ്, പയര്‍, പരിപ്പ്, ചോളം എന്നിവ അടങ്ങിയുട്ടുള്ള ബ്രഡാണ് എസീകിയല്‍ ബ്രഡ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഇവയില്‍ 18 അമിനോ ആസിഡുകള്‍ ഉണ്ട്. ദഹനം മെച്ചപ്പെടുത്തുകയും ധാതുക്കള്‍ ആഗിരണം ചെയ്യുന്നത് ഉയര്‍ത്തുവാനും ഇത് സഹായിക്കും,

ഓട്സ് ബ്രഡ്

ഓട്‌സ് ബ്രഡിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ധാരാളം പോഷക ഗുണമുള്ള ഒന്നാണ് ഓട്‌സ് ബ്രഡ്. കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ള ഇവ വളരെ പതുക്കയെ ദഹിക്കൂ. അതിനാല്‍ വയറ് നിറഞ്ഞിരിക്കുന്നതായി തോന്നല്‍ ഉണ്ടാകും. അത് കൊണ്ട് തന്നെ അധികം വിശപ്പും ഉണ്ടാകില്ല. ഒരു ഓട്‌സ് ബ്രഡില്‍ 5 ഗ്രാം ഫൈബറാണ് അടങ്ങിയിട്ടുള്ളത്. രാവിലെ ബ്രേക്ക്ഫാസ്റ്റായി ഓട്സ് ബ്രഡ് കഴിക്കാവുന്നതാണ്.

ഗോതമ്പ് ബ്രഡ്

ഉയര്‍ന്ന അളവില്‍ സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ അളവില്‍ പൂരിത കൊഴുപ്പും ധാരാളം പ്രോട്ടീനും പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടുള്ള ഗോതമ്പ് ബ്രഡ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വെറും 3 ഗ്രാം പ്രോട്ടീനാണ് ഗോതമ്പ് ബ്രഡില്‍ അടങ്ങിയിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button