KeralaLatest News

ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണെങ്കിലും നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ലെന്ന് സുരേഷ് ഗോപി

കാസര്‍കോട്: ഇരട്ടക്കൊലപാതകക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച ഉദേയോഗസ്ഥനാണെന്ന് സുരേഷ് ഗോപി എം പി. എന്നാല്‍ ശ്രീജിത്തിനെ നിയന്ത്രിക്കുന്നവരെ തനിക്ക് വിശ്വാസമില്ലെന്നും സുരേഷ് ഗോപി കാസര്‍കോട് പറഞ്ഞു. ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ടി പി വധക്കേസിലെയും ഗൂഡാലോചന പുറത്ത് വരണം. കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ താന്‍ ഷംസീറിനൊപ്പമാണെന്നും സിപിഎമ്മിനെ പരിഹസിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാ മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button