കൊച്ചി : നഗരത്തില്‍ വിഷപ്പുകയ്ക്ക് മൂന്നാംദിവസവും ശമനമില്ല. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചുണ്ടായ പുക നിയന്ത്രിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. വെളിച്ചക്കുറവുകാരണം ഇന്നലെ രാത്രി നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. വിഷപ്പുക നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് രാത്രി ഇരുമ്പനത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
അന്തരീക്ഷത്തില്‍ പുകനിറഞ്ഞതു കാരണം പല ആളുകള്‍ക്കും ശ്വാസംമുട്ടല്‍ അടക്കമുള്ള അസ്വസ്ഥകള്‍ അനുഭവപ്പെടുന്നുണ്ട്. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നവരുടെ ചികിത്സക്കായി ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. വൈകുന്നേരത്തോടെ പുക പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞായറാഴ്ച രാവിലെ പ്ലാന്റിലെത്തിയ കലക്ടര്‍ മുഹമ്മദ് സഫിറുള്ള ഉറപ്പു നല്‍കി.
കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിര്‍ത്തിവച്ചു. മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നാണ് നടപടി. നിയന്ത്രണം താല്‍ക്കാലികമാണെന്നു നഗരസഭ അറിയിച്ചു.
Post Your Comments