ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈജിപ്തിലെത്തി. പ്രസിഡണ്ട് അബ്ദുല്‍ ഫതാഹ് അല്‍സീസി രാജാവിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിവിധ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.ഇരു രാഷ്ട്രങ്ങള്‍ക്കിടയിലെ ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനം.
ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദില്‍ തിരിച്ചെത്തിയ ശേഷമാണ് രാജാവിന്റെ പര്യടനം. ഈജിപ്തിലെ ഷറം അല്‍ ശെയ്ക് വിമാനത്താവളത്തില്‍ പ്രസിഡന്റ് സീസി സല്‍മാന്‍ രാജാവിനെ സ്വീകരിച്ചു. വിവിധ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും വിശദമായ ചര്‍ച്ചകള്‍ നടത്തും. മേഖലയിലെ സുരക്ഷാ വിഷയങ്ങള്‍, ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചയാകും. സന്ദര്‍ശനത്തിന് സല്‍മാന്‍ രാജാവിന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുടെ ക്ഷണമുണ്ടായിരുന്നു.
Post Your Comments