ഷാർജ : വീട്ടിലെ റഫ്രിജറേറ്റർ ദേഹത്ത് വീണ് ആറ് വയസ്സുകാരിക്ക് ദാരുണമരണം. കൽബയിലെ സ്വദേശി കുടുംബത്തിലെ പെൺകുട്ടിയാണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Post Your Comments