കോട്ടയം: വൈദ്യുതി മന്ത്രി എം.എം.മണിയ്ക്ക് ആകെ പേടിയുള്ളത് തോക്ക് മാത്രം. അയ്യോ തോക്ക് വേണ്ട…ആകെ നാറ്റക്കേസ് ആക്കുന്ന സാധനമാ അതെന്നാണ് മന്ത്രി എം.എം.മണിയുടെ സരസമായ അഭിപ്രായം. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്തെ ഉത്പന്ന പ്രദര്‍ശന വിപണനമേളയിലെ പോലീസിന്റെ സ്റ്റാളില്‍ എത്തിയപ്പോഴാണ് മന്ത്രി എം.എം.മണിയുടെ ഏറെ രസകരമായ പ്രതികരണം. പോലീസിന്റെ ആയുധശേഖരം കൗതുകത്തോടെ കണ്ട എം.എം.മണി തോക്ക് ൈകയിലെടുത്തതേയില്ല.
തുടര്‍ന്ന് എക്‌സൈസ് സ്റ്റാള്‍ സന്ദര്‍ശിച്ച മന്ത്രി, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ ബാസ്‌കറ്റില്‍ ബോള്‍ എറിഞ്ഞു. പന്ത് പിന്നെയും നോക്കാമെന്ന് പറഞ്ഞാണ് എറിഞ്ഞത്. പന്ത് ബാസ്‌കറ്റില്‍ വീഴാഞ്ഞപ്പോള്‍ ‘ഉന്നം അത്ര പോരാ’ എന്ന് മന്ത്രിയുടെ കമന്റ്. തുടര്‍ന്ന്, ഉത്പന്ന പ്രദര്‍ശനമേളയിലെ എല്ലാ സ്റ്റാളുകളും കണ്ടു. സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍, ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു, സബ് കളക്ടര്‍ ഈശപ്രിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ.തോമസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Post Your Comments