Latest NewsKerala

ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലം തകർന്നത് 6 വൈദ്യുത പോസ്റ്റുകൾ

അഞ്ചാലുംമൂട് : ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലം 11 കെ വി അടക്കം 6 വൈദ്യുത പോസ്റ്റുകൾ തകർന്നു. കൊല്ലം ബൈപാസിലേക്കു കടന്നു പോകുന്ന റോഡിനു സമീപമായിരുന്നു അപകടം നടന്നത്. കുരീപ്പുഴ നദിയാ ജംക്‌ഷനു സമീപം ഇന്നലെ രാവിലെയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസ രാത്രി സ്ഥലത്തെ നിർമാണ പ്രവർത്തനത്തിന് മണ്ണുമായെത്തിയ ലോറി മണ്ണിറക്കാനായി ഉയർത്തിയ ബോഡി താഴ്ത്തിയിരുന്നില്ല.

രാവിലെ വാഹനവുമായി തിരികെ പോകാൻ ശ്രമിക്കുന്നതിനിടെ ഉയർന്നു നിന്നിരുന്ന ബോഡി സമീപത്തെ 11 കെ.വി.ലൈനിൽ കുരുങ്ങുകയായിരുന്നു. ലോറി വൈദ്യുതി ലൈനിൽ കുരുങ്ങിയതറിയാതെ മുന്നോട്ടു പോയതോടെ വൈദ്യുത പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി കമ്പികൾ പൊട്ടുകയും ചെയ്തു. സംഭവത്തിൽ 1.50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കെഎസ്ഇബിയ്ക്ക് ഉണ്ടായത്. അതേസമയം അപകടം നടക്കുമ്പോൾ കറന്റ് പോയത് വലിയ അപകടം ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button