ദോഹ : ഏഷ്യയുടെ എല്‍.എന്‍.ജി ആവശ്യം പൂര്‍ണമായും നിറവേറ്റാനാവുന്ന തരത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് ഖത്തര്‍. ഇതിനായി എല്‍.എന്‍.ജി ഉത്പാദന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും.
ഖത്തര്‍ ഊര്‍ജ്ജ സഹമന്ത്രി കൂടിയായ ഖത്തര്‍ പെട്രോളിയം സി.ഇ.ഒ സാദ് ഷെരീദ അല്‍ കാഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗമാണ് വളരുന്നത്. അതിനാല്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ എല്‍.എന്‍.ജിക്ക് ആവശ്യം ഏറി വരികയാണ്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ എല്‍.എന്‍.ജി ഉത്പാദനം വര്‍ധിപ്പിക്കുന്നത്. അതിവേഗം വളരുന്ന ഇന്ത്യക്ക് ചൈനയ്ക്ക് തുല്യമായ തോതില്‍ എല്‍.എന്‍.ജി വേണ്ടി വരും. ഇതെല്ലാം സാധ്യമാകുന്ന തരത്തില്‍ ഖത്തര്‍ എല്‍.എന്‍.ജി കയറ്റുമതി വര്‍ധിപ്പിക്കും.
2024 ആകുമ്പോഴേക്കും എല്‍.എന്‍.ജി വാര്‍ഷികോത്പാദനം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ആയി ഉയര്‍ത്താന്‍ നേരത്തെ ക്യൂപി തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിലും ഉത്പാദനം ഇതിനേക്കാള്‍ കൂട്ടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാനിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments