കാഞ്ഞങ്ങാട്: സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റംഗം ഡോ. വി പി പി മുസ്തഫയ്ക്കും കുടുംബത്തിനും വധഭീഷണി. കാസര്‍കോട് ജില്ലാ പഞ്ചായത്തംഗവും കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റംഗവും കൂടിയാണ് മുസ്തഫ. സോഷ്യല്‍ മീഡിയവഴിയാണ് ഭീഷണിയും തെറിയും. പ്രകോപനപരമായി പ്രതികരിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ മുസ്തഫ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.
പ്രതിഷേധ യോഗത്തിലെ പ്രസംഗ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പതിപ്പുവഴിയാണ് പ്രചരിപ്പിക്കുന്നത്. ഇതിന്റെ കമന്റ് ബോക്സിലാണ് അജയന് തിരുവാരത്ത് എന്നയാള്‍ ‘മുസ്തഫക്ക് ഒരു മകനുണ്ടെങ്കില്‍ അവനെ കൊല്ലണമെന്നും 1947ലെ ഗാന്ധിസം കൊണ്ട് കാര്യമില്ലെന്ന് കോണ്ഗ്രസ്സുകാര് ഓര്‍മിക്കണമെന്നും പറയുന്നത്.
അല്‍ജോ എന്ന ഗ്രൂപ്പില്‍നിന്നാണ് മുസ്തഫയുടെ ഉമ്മയെയും ഭാര്യയെയും ചാമ്പി കൊല്ലണം എന്ന പോസ്റ്റ് വന്നിട്ടുള്ളത്. പി പി ഷാജി, ഉബൈബ്, ശ്രുതി മേനോന് എന്നിവരാണ് മുസ്തഫയെ കൊല്ലണമെന്നും കബറടക്കം നടത്തണമെന്നും പറയുന്നത്. മുസ്തഫയുടെ പ്രസംഗത്തെ വികൃതമാക്കി അവതരിപ്പിച്ചതിനെ ചോദ്യം ചെയ്തവരെയും പോസ്റ്റുകളില്‍ അസഭ്യത്തിനിരയാക്കുന്നുണ്ട്.
Post Your Comments