കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോണ്‍ഗ്രസ് നടത്തിയ ആക്രമണങ്ങള്‍ ഉയത്തിക്കാട്ടി സിപിഎം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊലക്കത്തി രാഷ്ട്രീയം കേരളത്തിലൊട്ടാകെ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും കേസില്‍ അറസ്റ്റിലായവര്‍ സിപിഎം അംഗങ്ങളും അനുഭാവികളുമാണ്. കൊലപാതക രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല.
അറസ്റ്റിലായവരെ തള്ളിപ്പറഞ്ഞും കോണ്‍ഗ്രസ് പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞുമാണ് നേതൃത്വം ഈ ഘട്ടത്തില്‍ പ്രതിരോധം തീര്‍ക്കുന്നത്. പെരിയ എച്ചിലടുക്കം കല്യോട് പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് ആക്രമണത്തില്‍ തകര്‍ന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും പാര്‍ട്ടി ഓഫീസുകളും നേതാക്കള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
തിരിച്ചടി നല്‍കാതെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി വിശദീകരണ യോഗങ്ങള്‍ നടത്തി കോണ്‍ഗ്രസിനെ തുറന്നുകാണിക്കാനായിരിക്കും സിപിഎം പാര്‍ട്ടി ഇനി ശ്രമിക്കുക.എന്നാല്‍ കാസര്‍കോട് മാത്രമല്ല കേരളമൊട്ടാകെ കൊലക്കത്തി രാഷ്ട്രീയം ചര്‍ച്ചയാക്കാനാകും കോണ്‍ഗ്രസ് ശ്രമം.
Post Your Comments