ന്യൂയോര്‍ക്ക്: പുല്‍വാമ ഭീകരാക്രമണത്തില്‍ അമേരിക്കയിലെ പാക് കോണ്‍സുലേറ്റിനു മുന്നില്‍ ഇന്ത്യക്കാര്‍ പ്രതിഷേധിച്ചു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദിനും നേതാവ് മസൂദ് അസ്ഹറിനുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പതാകയും പാക് വിരുദ്ധ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ പൊതുകാര്യ കമ്മിറ്റി പ്രസിഡന്റ് ജഗ്ദീഷ് സ്വീഹാനി സംസാരിച്ചു.
Post Your Comments